വെഞ്ഞാറമൂട്: നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ മിനി ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്ക്. മിനി ലോറിയില്‍ സഹായിയായി ജോലി നോക്കിയിരുന്ന ആറന്മുള വടക്കതില്‍ വീട്ടില്‍ ജോബിന്.ഡി.അഗസ്റ്റിന് (26) ആണ് മരിച്ചത്. പിക്-അപ്പിെൻറ ഡ്രൈവര്‍ പത്തനംതിട്ട മെഴുവേലി ശങ്കരമംഗലം സ്വദേശി സുദീപിനാണ് (27) പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ച നാലിന് എം.സി റോഡില്‍ വാമനപുരത്തിനുസമീപം അമ്പലംമുക്കില്‍ െവച്ചായിരുന്നു അപകടം. അമ്പലംമുക്കില്‍ െവച്ച് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പാലും കയറ്റി വന്ന മിനി ലോറി ഇടിച്ചുകയറുകയായിരുന്നു. വെഞ്ഞാറമൂട് അഗ്നിശമന സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാബിന് മുറിച്ചുമാറ്റി ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തെങ്കിലും ജോബിന് മരിച്ചിരുന്നു. തുടര്‍ന്ന്, അഗ്നിശമന സേന തന്നെ പരിക്കേറ്റ സുദീപിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ജോബിെൻറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മിനി ലോറിഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമായി പറയുന്നത്. അഗ്നിശമന സേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷന് ഒാഫിസര്‍ ജെ. രാജേന്ദ്രന് നായരുടെ നേതൃത്വത്തില്‍ ഫയര്‍ ഒാഫിസര്‍മാരായ അനില്‍ രാജ്, അരുണ്‍ മോഹന്‍, രഞ്ജിത്, നിഷാന്ത്, ലിനു, സനല്‍, സന്തോഷ്, അരവിന്ദ്, റജികുമാര്‍, പ്രഭാകരന്, ശരത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.