ബാലരാമപുരം: വീട്ടിലേക്ക് സാധനം വാങ്ങാനിറങ്ങിയ വെടിെവച്ചാൻകോവിൽ വി.ആർ.എ 40, ഐശ്വര്യയിൽ എൻ. വിശ്വേശ്വരൻ (65) റോഡ് മറികടക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന കാറിടിച്ച് മരിച്ചു. കരമന-കളിയിക്കാവിള ദേശീയപാതയിൽ വെടിെവച്ചാൻകോവിൽ ജങ്ഷനു സമീപം വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. നേമം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: എ. ജയകുമാരി (റിട്ട.ഓവർസിയർ, ഇറിഗേഷൻ). മക്കൾ: ആകാശ്, ആദർശ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.