നേമം: ബൈക്കിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ബാലരാമപുരം കട്ടച്ചൽകുഴി പനയറക്കുന്ന് ചരുവിള പുത്തൻവീട്ടിൽ വേലായുധൻ (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കല്ലിയൂർ പഞ്ചായത്ത് പരിധിയിൽ വള്ളംകോട് ഭാഗത്തായിരുന്നു അപകടം. റോഡിലൂടെ നടന്നുവരുകയായിരുന്ന വേലായുധനെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11ന് മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. തങ്കപ്പൻ-പരേതയായ സരോജിനി ദമ്പതികളുടെ മകനാണ്. വി. ശ്രീജയാണ് ഭാര്യ. മകൻ: ജയൻ.