മണ്ണുത്തി: ബൈക്ക് വൈദ്യുതി കാലില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുന്ന് ജീസസ് ലൈനില്‍ കൊള്ളന്നൂര്‍ റോയിയുടെ മകന് റോഹന്‍ (17) ആണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് മാടക്കത്തറയിലായിരുന്നു അപകടം. മോഡല്‍ ഹൈസ്കൂൾ പ്ലസ്ടു വിദ്യാര്‍ഥിയാണ്. മാതാവ്: മിനി. സഹോദരങ്ങള്‍: റോമിയ, റോമിയോ.