ഓയൂർ: അമ്പലംകുന്ന് പെട്രോൾ പമ്പിന് സമീപം പിതാവും മകനും സഞ്ചരിച്ച സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പിതാവ് മരിച്ചു. പള്ളിമൺ പുലിയില സുചിത്ര ഭവനിൽ ലക്ഷ്മണൻ ആചാരി-രത്നമ്മ ദമ്പതികളുടെ മകൻ സുരേഷ് (46) ആണ് മരിച്ചത്. മകൻ സൂരജിനെ (14) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 6.45നായിരുന്നു അപകടം.വയലയിലെ ഭാര്യവീട്ടിലായിരുന്ന സുരേഷിെൻറ മൂത്ത മകളെ കൂട്ടിക്കൊണ്ടുവരുന്നതിന് പോകുകയായിരുന്നു. അമ്പലംകുന്ന് പെട്രോൾ പമ്പിന് മുന്നിൽവെച്ച് എതിർദിശയിൽ വന്ന, അഞ്ചൽ-കൊല്ലം സർവിസ് നടത്തുന്ന മുരഹര എന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് സുരേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തടിപ്പണിക്കാരനായിരുന്നു സുരേഷ്. ഭാര്യ: ശാന്തി. മകൾ: സുചിത്ര.