മാന്നാർ: ചെന്നിത്തല തൃപ്പെരുംതുറ കളീക്കൽ കിഴക്കേതിൽ വീട്ടിൽ പാപ്പച്ചൻ-ഷേർലി ദമ്പതികളുടെ മകൻ പി. ഷിബു (42) നിര്യാതനായി. ചെന്നിത്തല പീപിൾസ് കേബിൾ വിഷൻ ടെക്നിഷ്യനായിരുന്നു. ഭാര്യ: എലിസബത്ത്. മകൻ: മോബിൻ. സഹോദരങ്ങൾ: ഷിജു, ഷിനു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെന്നിത്തല സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.