മാവേലിക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് അമ്പാടിയിൽ റെയിൽവേ റിട്ട.ഉദ്യോഗസ്ഥൻ ജ്യോതി കുമാറിെൻറ മകൻ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഓപറേറ്റിങ് വിഭാഗം ഉദ്യോഗസ്ഥൻ ജെ.അരുൺ (കണ്ണൻ-33) ആണ് മരിച്ചത്. കഴിഞ്ഞ 10ന് രാത്രിയിൽ ആൽത്തറമൂട്-ചെട്ടികുളങ്ങര റോഡിൽ ബൈക്കുംസൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. അമ്മ: രേഖ. സഹോദരൻ: ജയശങ്കർ.