കോതമംഗലം: സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആനവിരട്ടി തൈക്കൽ നോബിൻ റോയിയാണ് (23) മരണപ്പെട്ടത്. മാമലക്കണ്ടം ഉരുളികുഴിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറടി താഴ്ചയുള്ള കുഴിയാണിത്. ഇതിന് മുമ്പും ഇവിടെ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.മൂന്നാർ ഗവണ്മെൻറ് കോളജ് രണ്ടാം വർഷ ബി.എ ബിരുദ വിദ്യാർഥിയാണ് നോബിൻ. പിതാവ്: റോയി, മാതാവ്: മിനി, സഹോദരി: നിമ്മി. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.