നിലമ്പൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വഴിക്കടവ് ആലപൊയിൽ തിട്ടുമ്മൽ സംഷീർ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കോഴിക്കോട് ബീച്ച് റോഡിലാണ് അപകടം. സംഷീർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സംഷീറിനെ ഉടനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഒരു കൂൾബാറിൽ ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: മൈസൂർ സ്വദേശി നിസാർ. മാതാവ്: സുലൈഖ. സഹോദരങ്ങൾ: അർഷാദ്, ഫെമിന.