ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കോതപുരത്ത് യുവതിയെ െട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കുന്നത്തൂര്‍ തൊളിക്കല്‍ നിന്നും കൊട്ടാരക്കരയിലേക്ക് വിവാഹം കഴിച്ച് അയച്ച ബിന്ദുലേഖ (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ട്രാക്കിനുസമീപത്തുകൂടി ഇവര്‍ നടന്നുപോകുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് വന്ന ട്രെയിന്‍ മൃതദേഹം കണ്ട് നിര്‍ത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് സംശയം. ഭര്‍ത്താവുമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് മക്കളുണ്ട്.