പത്തനാപുരം: പട്ടാഴി ആറാട്ടുപുഴ തടയണക്കുസമീപം യുവാവ് മുങ്ങിമരിച്ചു.
പട്ടാഴി കുറുങ്ങോട്ട് വീട്ടിൽ രാജു-പൊന്നമ്മ ദമ്പതികളുടെ മകന് റ്റിജിൻ (24) ആണ് മരിച്ചത്.
വൈകീട്ടോടെ ആറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ റ്റിജിൻ കാല്‍വഴുതി ആറ്റിലെ കുഴിയില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രദേശവാസികളാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരി: ടിൻസി.