ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കോതപുരം കിടപ്രം വടക്ക് സിനുഭവനത്ത് കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ വിരുന്നുവന്ന ആറുവയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. കൃഷ്ണന്‍കുട്ടിയുടെ സഹോദരിയുടെ മകന് കാര്‍ത്തികപ്പള്ളി മീനത്തേവടക്കതില് രഞ്ജിത്തിെൻറ മകന് അർജുൻ (കിച്ചു) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടിനടുത്ത തോട്ടിലാണ് വീണത്. കലുങ്കില്‍ പിടിച്ചുകളിക്കുന്നതിനിടെ തോട്ടിലേക്ക് വീണ് ഒഴുകിപ്പോയെന്ന് കരുതുന്നു. അപകടം ആരും കണ്ടിരുന്നില്ല. കുറേ നേരത്തിനുശേഷം കുട്ടിയെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.