നേമം: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ മുക്കുനട നിധിപ്പുറത്ത് വീട്ടിൽ വിശാഖ് (27) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സോഫ്റ്റ്വെയർ എൻജിനീയർ ആയിരുന്നു. ജോലിസംബന്ധമായ പ്രശ്നങ്ങളാകാം ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. വേണുകുമാർ-മിനി ദമ്പതികളുടെ മകനാണ്. സഹോദരൻ: വിഷ്ണു. നരുവാമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.