മേലാറ്റൂർ: പിക്അപ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണ്ണാർമല കാര്യാവട്ടം സ്വദേശി കുണ്ടോട്ടുപാറക്കൽ സൈനുദ്ദീെൻറ മകൻ മുഹമ്മദ് ജംഷീദാണ് (22) മരിച്ചത്. തിങ്കളാഴ്ച രാത്രി ഏേഴാടെ പെരിന്തൽമണ്ണ-മേലാറ്റൂർ പാതയിൽ വേങ്ങൂർ നെല്ലിക്കുന്നിലാണ് അപകടം.
പരിക്കേറ്റ ജംഷീദിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാര്യാവട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മാതാവ്: സുഹ്റ (പള്ളിപ്പടി, കൂരിക്കുന്ന്). സഹോദരങ്ങൾ: നിദാസ്, ഫാത്തിമത്ത് ഇഷ.