പറവണ്ണ: മുറിവഴിക്കൽ ശാന്തിനഗറിൽ താമസിക്കുന്ന സി.എം.സി. അബൂബക്കർ മാസ്റ്റർ (74) നിര്യാതനായി. ദീർഘകാലം പ്രവാസിയും പൂക്കയിൽ എ.എം.എൽ.പി സ്കൂൾ അധ്യാപകനുമായിരുന്നു. ഭാര്യ: ഉമ്മു കുൽസു. മക്കൾ: അഫ്സൽ (സൗദി), ഫൈസൽ. മരുമക്കൾ: റൈഹാനത്ത്, ഷൈബ. സഹോദരങ്ങൾ: കാദർ കുട്ടി, പരേതരായ മുഹമ്മദ്, അബ്ദുല്ലക്കുട്ടി, ഉമ്മർ മാസ്റ്റർ.