കരുനാഗപ്പള്ളി: കന്നേറ്റി പാലത്തിനു സമീപം കായലിൽ ചാടിയ വയോധികൻ മരിച്ചു. പടനായർകുളങ്ങര വടക്ക്, ഇലഞ്ഞിക്കൽ വീട്ടിൽ ലക്ഷ്മണൻ (70) ആണ് മരിച്ചത്. വീട്ടുകാരുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ലക്ഷ്മണൻ കല്ലേലിഭാഗത്തെ ബന്ധുവീട്ടിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് ഇദ്ദേഹം കായലിൽ ചാടിയത്. ദൃക്സാക്ഷികൾ വിവരമറിയിച്ചതിനെതുടർന്ന് കരുനാഗപ്പള്ളി ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി കായലിൽ തെരച്ചിൽ നടത്തി വയോധികനെ കണ്ടെത്തിയെങ്കിലും മരിച്ചു. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: ബിന്ദു, ദീപ, ബിജു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.