വർക്കല: ക്ഷേത്രത്തിന് സമീപം യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കിളികൊല്ലൂർ പൂന്തലത്താഴത്ത് പൂരവിള വീട്ടിൽ വിഷ്ണുപിള്ള-വസന്തകുമാരി ദമ്പതികളുടെ മകൻ വിനു (25) ആണ് മരിച്ചത്. മനു സഹോദരനാണ്.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഒരുമാസമായി ഹോട്ടലിൽ താമസിച്ച് ഇൻറീരിയർ ഡിസൈനിങ് ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ജോലിചെയ്യുന്ന കമ്പനിയാണ് താമസസൗകര്യവും ചെയ്തിരുന്നത്. തിങ്കളാഴ്ച ജോലിക്ക് പോയിരുന്നില്ല.
കൂടെ ജോലി ചെയ്യുന്നവർ ഉച്ചക്ക് ആഹാരം കഴിക്കാനായി വിളിക്കാൻ എത്തിയപ്പോഴാണ് വിനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കയച്ചു.