കല്ലമ്പലം: നാവായിക്കുളം തുമ്പോട് റോഡിൽ കരിമ്പുവിള തയ്ക്കാവിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലമ്പലം പുതുശ്ശേരി മുക്കിൽ വാടകക്ക് താമസിക്കുന്ന കിളിമാനൂർ പുളിമാത്ത് കാട്ടുംപുറം തടത്തരികത്ത് വീട്ടിൽ ജോർജിെൻറ മകൻ ഷിജു (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. മടവൂരിൽ വർക്ക്ഷോപ് ജീവനക്കാരനാണ്. രാവിലെ ബൈക്കിൽ ജോലിക്ക് പോകവേ എതിർദിശയിൽ വന്ന ബൈക്കിടിക്കുകയായിരുന്നു. ബൈേക്കാടിച്ചിരുന്ന തോളൂർ സ്വദേശി നസീമിനാണ് പരിക്കേറ്റത്. ഷിജുവിനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. സഹോദരൻ: ലിജു.