കട്ടപ്പന: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുൻ എം.എൽ.എയും ഹൗസിങ് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന കട്ടപ്പന വരിക്കമാക്കല്‍ പരേതനായ വി.ടി. സെബാസ്റ്റ്യെൻറ ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യന്‍ (89) നിര്യാതയായി. വലിയതോവാള വണ്ടര്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി, സലോമി (റിട്ട. മാനേജര്‍, കേരഫെഡ്), ജോളി (ജെ.ബി ഫാര്‍മ), സൂസമ്മ, ജെയിന് (ജോളി മെഡിക്കൽസ്), ജെസി, പരേതനായ ബേബി. മരുമക്കള്‍: കുഞ്ഞൂഞ്ഞ് തുണ്ടത്തില്‍ (മേരികുളം), ലിസി അടയ്ക്കനാട്ട് (തങ്കമണി), പി.എം. മാത്യു പുല്ലന്താനി തോട്ടുമുക്കം (റിട്ട. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി, നിയമകാര്യ വകുപ്പ്), ജെസി കണിയാംപറമ്പില്‍ (എഴുകുംവയല്‍), എ.ടി. തോമസ് എബ്രയില്‍, കട്ടപ്പന (റിട്ട. കൃഷി അസി. ഡയറക്ടര്‍), മിനി കാര്യങ്കല്‍ പ്രവിത്താനം (ടീച്ചര്‍ സെൻറ് ജോര്‍ജ് എച്ച്.എസ്.എസ്, കട്ടപ്പന), ഡോ. സ്മാര്‍ട്ട് പി. ജോണ്‍ പ്ലാവിള തിരുവനന്തപുരം (സീനിയര്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍, ആയുര്‍വേദം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെൻറ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിൽ.