തവനൂർ: കൂടല്ലൂരിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. അയങ്കലം മൃഗാശുപത്രിക്ക് സമീപത്തെ കളരിക്കൽ ഉദയനാണ് (46) മരിച്ചത്. ചൊവാഴ്ച്ച വൈകീട്ടായിരുന്നു അപകടം. തലക്കേറ്റ പരിക്കാണ് മരണകാരണം. ബുധനാഴ്ച രാവിലെ എേട്ടാടെ തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉദയൻ തൃക്കണാപുരത്ത് ടയർ റിപ്പയർ കട നടത്തിവരുകയാണ്. ഭാര്യ: പ്രജിത. മക്കൾ: അർച്ചന, ആതിര.