ഓച്ചിറ: ക്ലാപ്പനയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കരിയിൽ (കുളത്തിൻകട) വീട്ടിൽ ഭുവനചന്ദ്രൻ (78) നിര്യാതനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ്, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ക്ലാപ്പന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, സി.പി.ഐ ക്ലാപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഭദ്ര. മക്കൾ: ശിൽപ, സാന്ദീപ് (സാൻറി). മരുമക്കൾ: അനിൽകുമാർ, പ്രവിത. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.