കഴക്കൂട്ടം: കടന്നൽ കുത്തേറ്റ് അവശനിലയിലായ വീട്ടമ്മ മരിച്ചു. കീഴാവൂർ കല്ലറ വെള്ളൂർ മാലിനി മന്ദിരത്തിൽ (പുളിക്കൻ വീട്ടിൽ) തുളസീധരൻ നായരുടെ ഭാര്യ മല്ലിക (55) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീടിനടുത്ത കടന്നൽ കൂട്ടിൽ നിന്നാണ് കുത്തേറ്റത്.
കുത്ത് കൈയിലാണെങ്കിലും അൽപം കഴിഞ്ഞ് അവശനിലയായ മല്ലിക കുഴഞ്ഞ് വീണു. തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും രക്ഷിക്കാനായില്ല. മക്കൾ: സുരേഷ്കുമാർ, മാലിനി.