തിരുവനന്തപുരം: പാപ്പനംകോട് വിശ്വംഭരൻ റോഡിൽ ജെ.എസ്. മൻസിലിൽ പരേതനായ ഷംസുദ്ദീെൻറയും ജമീല ബീവിയുടെയും മകനും ബ്രഹ്മോസ് (ചാക്ക) ടെക്നിക്കൽ സൂപ്പർവൈസറുമായ ഷാനവാസ് (46) നിര്യാതനായി. ഭാര്യ: സെലീന (സബ് എൻജിനീയർ കെ.എസ്.ഇ.ബി പാപ്പനംകോട്). മക്കൾ: സനിയ്യ, സിനാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കാരയ്ക്കാമണ്ഡപം മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കെ. മുരളീധരൻ എം.പി, മേയർ ആര്യ രാജേന്ദ്രൻ, വി. ശിവൻകുട്ടി, പനവിള രാജശേഖരൻ, പാപ്പനംകോട് അൻസാരി തുടങ്ങിയവർ അനുശോചിച്ചു.