ചങ്ങരംകുളം: മൂക്കുതലയില്‍ പ്ലസ് വണ്‍ വിദ്യാർഥി തൂങ്ങിമരിച്ചു. മൂക്കുതല മുള്ളന്കുന്നത്ത് സുനില്‍കുമാറിെൻറ മകള്‍ മീനാക്ഷിയാണ് (16) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ശബ്ദം കേട്ടുവന്ന വീട്ടുകാര്‍ മീനാക്ഷിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എടപ്പാള്‍ പി.ജി അക്കാദമിയില്‍ വിദ്യാർഥിയാണ്. ചങ്ങരംകുളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.