ചെറുതുരുത്തി: ജിംനേഷ്യത്തിലെ വർക്ക് ഔട്ടിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ജിം നടത്തുന്ന തമിഴ്നാട് സ്വദേശിയായ വാഴത്ത് വീട്ടിൽ ലോകേഷ് (42) ആണ് വ്യാഴാഴ്ച പുലർച്ച ആശുപത്രിയിൽ മരിച്ചത്. മൂന്ന് ദിവസം മുമ്പ് വർക്ക് ഔട്ട് നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചിത്സയിലിരിക്കയാണ് മരണം. ഭാരം താങ്ങാനാവാതെ തലച്ചോറിലെ ഞരമ്പ് പൊട്ടി രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് ബന്ധുക്കളെത്തി വ്യാഴാഴ്ച ഉച്ചയോടെ ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ: സിന്ധു.