ആമ്പല്ലൂർ: വരന്തരപ്പിള്ളി പുതുകുളത്തില്‍ മാലിന്യം നീക്കാന്‍ ഇറങ്ങിയ മധ്യവയസ്കന് മുങ്ങിമരിച്ചു. വരന്തരപ്പിള്ളി വടക്കുമുറി മണവാളന് വീട്ടിൽ ജോണ്സൺ (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30ഒാടെയായിരുന്നു സംഭവം. വഴിയാത്രക്കാരായ സ്ത്രീകളാണ് ജോണ്സണ് വെള്ളത്തിൽ താഴുന്നത് കണ്ടത്. ഇവര്‍ ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ നാട്ടുകാര്‍ കുളത്തില്‍ ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പുതുക്കാട് ഫയര്‍ഫോഴ്സെത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.