നേമം: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. പള്ളിച്ചൽ പാരൂർക്കുഴി കുഞ്ചുവീട്ടിൽ പരേതരായ ദാമോദരൻ-രാജമ്മ ദമ്പതികളുടെ മകൻ വേലപ്പൻ (70) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ കരമന-കളിയിക്കാവിള ദേശീയപാതയിൽ പള്ളിച്ചൽ ജങ്ഷനുസമീപമായിരുന്നു അപകടം. വെടിവച്ചാൻകോവിൽ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: ഡിപിൻ, ദീപിക.
മരുമക്കൾ: അശ്വതി, അനികുമാർ. നരുവാമൂട് െപാലീസ് മേൽനടപടികൾ സ്വീകരിച്ചു.