ചാവക്കാട്: ദേശീയ പാതയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുത്തൻമാവ് പരേതരായ കുന്നത്ത് കേവുലം അബൂബക്കറിെൻറ മകനും തൈക്കടവ് ജുമുഅത്ത് പള്ളി സെക്രട്ടറിയുമായ ഇസ്മായിലാണ് (55) മരിച്ചത്. മുത്തൻമാവിൽ ജുമുഅക്ക് പള്ളിയിൽ പോകുമ്പോൾ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. മൃതദേഹം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: ആമിന. ഭാര്യ: ജാസ്മിൻ. സഹോദരങ്ങൾ: സലീം (ദുബൈ), സാജിത, ഷെമി, നൂർജഹാൻ. ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന് തൈക്കടവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.