കൽപറ്റ: നഗരത്തിലെ പൗരപ്രമുഖനും വ്യാപാര വ്യവസായ മേഖലകളിലെ നിറസാന്നിധ്യവുമായ കെ. കുഞ്ഞബ്ദുല്ല ഹാജി (ഡീലക്സ് കെ. കുഞ്ഞബ്ദുല്ല ഹാജി -72) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപറ്റ യൂനിറ്റ് വൈസ് പ്രസിഡൻറും കൽപറ്റ വ്യാപാരി വ്യവസായി സഹകരണ സംഘം മുൻ പ്രസിഡൻറും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറുമാണ്. കൽപറ്റ മഹല്ല് മുന്‍ ട്രഷറർ, കൽപറ്റ നഗരസഭ മുസ്ലിം ലീഗ് മുന്‍ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: റൈഹാനത്ത്, മുഹമ്മദ് റാഫി, റഫീദ. മരുമക്കൾ: റഷീദ്, ഫസൽ, മെഹന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കൽപറ്റ വലിയപള്ളി ഖബർസ്ഥാനിൽ.