അടൂർ: മണക്കാല താഴത്തുമണ്ണിൽ പിക്അപ് വാനിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൊല്ലം ഇടക്കാട് മണ്ണാറോഡിൽ പാറവിള കിഴക്കേതിൽ സാമുവലാണ് (70) മരിച്ചത്. അടൂരിലെ ജ്വല്ലറി ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് ഇടക്കാട്ടെ വീട്ടിലേക്ക് പോകും വഴി വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഭാര്യ: ലീലാമ്മ. മക്കൾ: ജീവൻ, ജെൻസി.