കോഴഞ്ചേരി: ദേശീയ വോളിബാള്‍ മുൻ ടീം അംഗം കോഴഞ്ചേരി ഈസ്റ്റ് ചെമ്മരിക്കാട്ട് ജോണ്‍ മാത്യു (മാത്തുക്കുട്ടി -81) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. മാനേജരാണ്. കോഴഞ്ചേരി ഈസ്റ്റ് ജനത സ്പോര്‍ട്സ് ക്ലബില്‍ കളിച്ചാണ് വോളിബാള്‍ രംഗത്ത് എത്തുന്നത്. ഹൈസ്കൂള്‍ പഠനകാലത്ത് സംസ്ഥാന സ്കൂള്‍ ടീം അംഗമായി. കോഴഞ്ചേരി സെൻറ് തോമസ് കോളജിൽനിന്ന് ആദ്യ കേരള യൂനിവേഴ്സിറ്റി ടീം അംഗമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മദ്രാസ് വോളിബാള്‍ ക്യാപ്റ്റനായി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടി.പി. നായര്‍, പപ്പന് തുടങ്ങിയവർക്കൊപ്പം 1962 മുതല്‍ മൂന്നുവര്‍ഷം ദേശീയ വോളിബാള്‍ പരിശീലന ക്യാമ്പില്‍ അംഗമായി. അന്തര്‍ദേശീയ വോളിബാള്‍ താരങ്ങളായ മുരുകന്, രമണറാവു, ശ്രീധരന്, വടിവേലു തുടങ്ങിയവർക്കൊപ്പം കളിച്ചിട്ടുണ്ട്. ബാങ്കിൽ നിന്ന് വിരമിച്ചശേഷം കോഴഞ്ചേരി ഈസ്റ്റ് ജനത സ്പോര്‍ട്സ് ക്ലബ് രക്ഷാധികാരിയും ജനത വോളിബാള്‍ പരിശീലന ക്യാമ്പിന് നേതൃത്വവും നൽകി.ഭാര്യ: മീരാ മാത്യു. മക്കള്‍: കുര്യന് മാത്യു (സെൻട്രൽ എക്സൈസ്), അബു മാത്യു (അബൂദബി), സൂസന് നൈനാന്. മരുമക്കള്‍: ലിന്‍സി അബു എബ്രഹാം, പരേതനായ സെന്‍ നൈനാന്.