തൊടുപുഴ: വിശുദ്ധ കുര്‍ബാനയുടെ ആരാധന സന്യാസിനി സമൂഹത്തിെൻറ കോതമംഗലം പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ തെക്സ വിതയത്തില്‍ എസ്.എ.ബി.എസ് (അകപ്പറമ്പ് അങ്കമാലി -82) നിര്യാതയായി. വിതയത്തില്‍ പരേതരായ ജോസഫ്-മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. മൂഴിക്കുളം, കൊരട്ടി, ചിലവ്, പാറപ്പുഴ, കോടിക്കുളം, കാളിയാര്‍, തങ്കമണി, നിര്‍മലഭവന്‍, ചിറ്റൂര്‍, കലയന്താനി, തച്ചുടപറമ്പ്, ആനിക്കാട്, കദളിക്കാട്, മാറിക തുടങ്ങിയ കോണ്വൻറുകളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: അന്നക്കുട്ടി, റീത്ത, പരേതരായ ത്രേസ്യക്കുട്ടി, റോസി, മറിയാമ്മ, സെലിന്.