കട്ടപ്പന: പുറ്റടി ഫെഡറൽ ബാങ്കിന് സമീപം വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുതര പരിക്കേറ്റ മാതാവും അപകടത്തിൽപെട്ട മറ്റൊരു ബൈക്ക് യാത്രികനും കോട്ടയം െമഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടന്മേട് നെറ്റിത്തൊഴു കൂരാപ്പള്ളി ഐപ്പിെൻറ മകൻ സുബിനാണ് (30) മരിച്ചത്. പുളിയന്മലയിലെ ഏലത്തോട്ടത്തിൽ സൂപ്പർവൈസറാണ്. ഇതേ തോട്ടത്തിലെ ജീവനക്കാരിയായ ഒപ്പമുണ്ടായിരുന്ന മാതാവ് മിനി (50), പുളിയന്മല കൊല്ലപ്പറമ്പിൽ മഹേഷ് (20) എന്നിവർക്കാണ് പരിക്കേറ്റത്. സുബിനും മാതാവും കൊച്ചറയിൽനിന്ന് ബൈക്കിൽ ജോലിക്ക് തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് എതിരെ വന്ന മഹേഷിെൻറ ബൈക്കുമായി കൂട്ടിയിടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ സുബിനെ പുറ്റടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടന്മേട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സുബിെൻറ ഭാര്യ: രേഷ്മ. മകൻ: സൗമേൽ.