നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ ബാലഗ്രാം ശ്രീമന്ദിരത്തില്‍ ശശികുമാര്‍ (72) നിര്യാതനായി. കോവിഡ് ബാധിച്ച് മൂന്നാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഗറ്റിവായെങ്കിലും ന്യുമോണിയ ബാധിച്ച് ഹൃദയാഘാതമുണ്ടായി. കെ.എസ്.യു ജില്ല സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്, കോണ്‍ഗ്രസ് ജില്ല സെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, ദീര്‍ഘകാലം ബാലഗ്രാം സഹകരണബാങ്ക് പ്രസിസൻറ്, മാര്‍ക്കറ്റിങ് ഫെഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഭാരതിയമ്മ. മക്കള്‍: വിഷ്ണു, ജിഷ്ണു.