പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ പറന്തൽ വിജയഭവനത്തിൽ എ.കെ. ദാമോദരൻ (82) നിര്യാതനായി. സി.പി.ഐ പന്തളം തെക്കേക്കര ലോക്കൽ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) മണ്ഡലം പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: പരേതയായ കുട്ടി. മക്കള്‍: സോമന്, സുമംഗല, വിജയന്. മരുമക്കള്‍: സജിത, മനോജ്, ശോഭന.