പീരുമേട്: കുട്ടിക്കാനം ജങ്ഷനിൽ ശനിയാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസ് കയറി യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വളൻററി നഴ്സും പാമ്പനാറ്റിലെ ഓട്ടോ ഡ്രൈവറുടെ ഭാര്യയുമായ രോഹിണിയാണ് (24) മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് യാത്ര ചെയ്ത ബസിൽനിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുമ്പോൾ മുന്നോട്ടെടുത്ത വണ്ടി ശരീരത്തിലൂടെ കയറുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. നാല്, രണ്ട് വയസ്സുള്ള കുട്ടികളുണ്ട്.