പുലാമന്തോൾ: മരണാനന്തര ചടങ്ങുകൾക്കെത്തിയ യുവാവ് കുന്തിപ്പുഴയിൽ മുങ്ങി മരിച്ചു.
പട്ടാമ്പി ആമയൂർ പുതിയ റോഡ് സ്വദേശി വെള്ളശ്ശേരി പ്രദീപാണ് (40) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. കഴിഞ്ഞദിവസം പാലൂർ കിഴക്കേക്കരയിൽ മരിച്ച വെള്ളശ്ശേരി മാണിയമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു.
സംസ്കാര ചടങ്ങുകൾ തുടങ്ങുന്നതിനുമുമ്പ് ദേഹ ശുദ്ധി വരുത്തുന്നതിനായി പാലൂർ ഹൈസ്കൂൾ കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു. കൂടെയുള്ളവർ മരണവീട്ടിൽ തിരികെയെത്തി ചടങ്ങുകൾ കഴിഞ്ഞിട്ടും ആളെ കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രി മോർച്ചറിയിൽ.