കുളത്തൂപ്പുഴ: ലോറി തൊഴിലാളിയെ വീടിനുസമീപം വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി പ്രിജിത വിലാസത്തില്‍ ബി. പ്രകാശ് (55) നെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന പ്രകാശ് രാവിലെ മകനെ വിളിച്ച് താന്‍ മരിക്കുകയാണെന്നറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മകനെത്തി നടത്തിയ തിരച്ചിലിലാണ് കല്ലുവെട്ടാംകുഴി കുന്നുംപുറത്തെ വനാതിർത്തിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: പ്രമീള. മക്കള്‍: പ്രിജേഷ്, പ്രിജിത. മരുമക്കള്‍: സുജിത, സുജിത്ത്. കുളത്തൂപ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.