അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലക്ക് സമീപം ബൈക്കിടിച്ച് വയോധിക മരിച്ചു. അരൂർ രോഹിണി നിലയത്തിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ ഭാര്യ ദാക്ഷായണിയമ്മയാണ് (85) മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മക്കൾ: വത്സല, ഭാർഗവൻ പിള്ള, മിനി. മരുമക്കൾ: രവി, ഉഷാദേവി, രമേശൻ.