കുണ്ടറ: കൊല്ലം ഉപാസന ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയറക്ടർ പെരിനാട് ഇടവട്ടം മാവിളയിൽ മോഹൻകുമാർ (73) നിര്യാതനായി. പെരിനാട് പഞ്ചായത്ത് മുൻ അംഗം, പൂജപ്പുര ഇടവട്ടം എസ്.എസ്. കരയോഗത്തിെൻറ ദീർഘകാല പ്രസിഡൻറ്, കുണ്ടറ റോട്ടറി ക്ലബ്, ഫൈൻ ആർട്ട് സൊസൈറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സാംസ്കാരിക രംഗത്തെ സജീവസന്നിധ്യമായിരുന്നു. ഭാര്യ: ഉമ. മക്കൾ: അനൂപ് (ഖത്തർ), അഖിൽ (അനുപമ ഫാഷൻ). മരുമക്കൾ: സിമി, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.