വേലൂർ: വെള്ളാറ്റഞ്ഞൂർ പറമ്പിൽ വീട്ടിൽ നാരായണൻ എഴുത്തച്ഛൻ (90) നിര്യാതനായി. റിട്ട. അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്നു. പേരാമംഗലം ശ്രീ ദുർഗ വിലാസം ഹൈസ്കൂൾ, കേച്ചേരി ജ്ഞാനപ്രകാശിനി സ്കൂൾ, ചൊവ്വൂർ സെൻറ് സേവ്യാഴ്സ് സ്കൂൾ എന്നിവയിൽ അധ്യാപകനായി സേവമനുഷ്ഠിച്ചിട്ടുണ്ട്. വേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് അംഗം, വെള്ളാറ്റഞ്ഞൂർ ഗ്രാമീണ വായനശാല സ്ഥാപക അംഗം, വെള്ളാറ്റത്തൂർ സഹകരണ സംഘം പ്രസിഡൻറ്, വെള്ളാറ്റഞ്ഞൂർ കൂട്ടുമൂച്ചിക്കൽ ട്രസ്റ്റ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രലേഖ. മക്കൾ: രാംദാസ് (റിട്ട. എസ്.പി.ജി), ഗോപാലകൃഷ്ണൻ (അധ്യാപകൻ, സെൻറ് തോമാസ് യു.പി സ്കൂൾ പുലിയന്നൂർ), അശോക് കുമാർ. മരുമക്കൾ: ശ്രീലേഖ (ഫാർമസിസ്റ്റ് -അമല ആശുപത്രി), ജ്യോത്സനനാഥ് (സെക്ഷൻ ഓഫിസർ, പബ്ലിക് സർവിസ് കമീഷൻ), സിന്ധു (സെൻറ് തോമസ് യു.പി സ്കൂൾ പുലിയന്നൂർ).