പൊന്നാനി: ചമ്രവട്ടം ജങ്ഷനിൽ വയോധികൻ കാറിടിച്ച് മരിച്ചു. പൊന്നാനി ചെറുവായ്ക്കര സ്വദേശി മാപ്പിളപറമ്പിൽ സുബ്രഹ്മണ്യനാണ് (75) മരിച്ചത്. കോട്ടത്തറ കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം ഹൈവേയിലാണ് അപകടം. കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഉടൻ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ദേവകി. മക്കൾ: മണികണ്ഠൻ, ബാബു, ശശി, ബിത, മിനി, സുമ.