കോട്ടക്കൽ: എടയൂർ സ്വദേശി പരേതരായ കൃഷ്ണെൻറയും ചിന്നയുടെയും മകൻ മഠത്തിൽ താമിക്കുട്ടി (കുഞ്ഞുട്ടൻ-60) തെങ്ങിൽ നിന്ന് വീണു മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയാണ്. രണ്ടത്താണി മുള്ളൻമടയിൽ തിങ്കളാഴ്ച രാവിലെ ജോലിക്കിടെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുജാത. മക്കൾ: ഗണേഷ്, സുമേഷ്, ഹരികൃഷ്ണൻ. മരുമകൾ: ദിവ്യ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. കാടാമ്പുഴ പൊലീസ് നടപടികൾ സ്വീകരിച്ചു.