മാവേലിക്കര: പല്ലാരിമംഗലം പുഞ്ചക്കാല ജങ്ഷന് തെക്ക് തിങ്കളാഴ്ച ഉച്ചയോടെ നിയന്ത്രണംവിട്ട ബുള്ളറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു.
ചെട്ടികുളങ്ങര ഈരേഴ തെക്ക് പടിഞ്ഞാറെവീട്ടിൽ ചന്ദ്രൻപിള്ളയുടെ മകൻ അനിൽകുമാറാണ് (അമ്പിളി -51) മരിച്ചത്.
ദുബൈയിൽനിന്ന് നാട്ടിലെത്തിയതാണ്. ഭാര്യ: രാജശ്രീ (ദുബൈ). മക്കൾ: ഗൗരി, ഗായത്രി (ഇരുവരും ദുബൈ).