വെള്ളിക്കുളങ്ങര: കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് മരിച്ചു. കാരിക്കടവ് കോളനിയിലെ മലയന്‍ വീട്ടില്‍ അയ്യപ്പനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കാരിക്കടവ് പുഴക്കു സമീപമാണ് സംഭവം. ചന്ദ്രന്, ശിവന് എന്നിവരോടൊപ്പം അയ്യപ്പന് മേയാന്‍ വിട്ട പശുക്കളെ അന്വേഷിച്ചു നടക്കുമ്പോഴാണ് കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്. ആനയെ കണ്ട് മൂവരും ഓടി. രക്ഷപ്പെട്ട ശിവനും ചന്ദ്രനും പിന്നീട് അയ്യപ്പനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പരിക്കേറ്റു കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.