കൊടകര: മനക്കുളങ്ങരയില്‍ അജ്ഞാതനായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മനക്കുളങ്ങര പെരുമ്പിള്ളി ഭവദാസെൻറ കിണറ്റിൽ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ 40 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടയില്‍ കിണറ്റില്‍ വീണതാണെന്ന് സംശയിക്കുന്നുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍.