തൃപ്രയാർ: കഴിമ്പ്രം ബീച്ചിൽ വിരണ്ടോടിയ പോത്ത് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. കഴിമ്പ്രം നെടിയിരിപ്പിൽ ശൂലപാണിയുടെ മകൻ ഉദയകുമാറാണ് (43) മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന ഭാര്യയും കുട്ടികളും നിസ്സാര പരിക്കുകളോട രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. ഭാര്യയും കുട്ടികളുമൊത്ത് തറവാട്ടിൽനിന്ന് തിരിച്ചുവരുേമ്പാഴാണ് അപകടം. റോഡരികിൽ പറമ്പിൽ നിന്നിരുന്ന പോത്താണ് ബൈക്കിെൻറ ശബ്ദം കേട്ട് വിരണ്ടോടിയത്. പോത്ത് എതിരെ വന്ന ഓട്ടോയിൽ ഇടിച്ചതോടെ ഓട്ടോ സമീപത്തെ തെങ്ങിൻ തടത്തിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഉദയകുമാർ എടമുട്ടം സെൻററിലാണ് ഓട്ടോ ഓടിക്കുന്നത്. സംസ്കാരം നടത്തി. ഭാര്യ: സോണി. മക്കൾ: ദൃശ്യ, പ്രവ്യ.