ആമ്പല്ലൂർ: ചെങ്ങാലൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. ചെങ്ങാലൂര്‍ ആലപ്പാടന്‍ വീട്ടില്‍ കുഞ്ഞുവറീതിെൻറ ഭാര്യ റോസിയാണ് (63) മരിച്ചത്. കഴിഞ്ഞ 11ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.