മുഹമ്മ: സി.പി.എം നേതാവ് കല്ലാപ്പുറം വെളിയിൽ പി.സുരേന്ദ്രൻ (73) നിര്യാതനായി. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂനിയൻ സെക്രട്ടറിയും ഫോം മാറ്റിങ്സ് ഓഫ് ഇന്ത്യ ഡയറക്ടർ ബോർഡ് അംഗവും സി.ഐ.ആർ.സി അംഗവുമാണ്. സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗം, ചേർത്തല ഏരിയ സെക്രട്ടറി, തിരുവല്ല താലൂക്ക് സെക്രട്ടറി, കെ.എസ്.വൈ.എഫ് ചേർത്തല താലൂക്ക് കമ്മിറ്റി സെക്രട്ടറി, സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.ഡി.പി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടിയു) സെക്രട്ടറി, കന്നിട്ട തൊഴിലാളി യൂനിയൻ സെക്രട്ടറി, മുഹമ്മ ഗ്രാമപഞ്ചായത്ത് അംഗം, തടുത്തുവെളി ക്ഷീരോൽപാദകസംഘം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എൽ.പത്മിനി (മുഹമ്മ ഗ്രാമ പഞ്ചായത്ത് മുൻ അംഗം). മക്കൾ: സാൽവർ സുരേന്ദ്രൻ (ഫോം മാറ്റിങ്സ് യൂനിറ്റ്, കണിച്ചുകുളങ്ങര), സ്വപ്ന. മരുമക്കൾ: സരിത (അധ്യാപിക, എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ), പരേതനായ അജിത്.