കുമളി: കമ്യൂണിസ്റ്റ് പാർട്ടിയുടെ ഹൈറേഞ്ചിലെ ആദ്യകാല പ്രവർത്തകനും സി.പി.ഐ താലൂക്ക് കമ്മിറ്റി അംഗവുമായ കുമളി അമരാവതി ആശാഭവനിൽ എൻ. ജനാർദനൻ (73) നിര്യാതനായി. സി.പി.ഐ പീരുമേട് താലൂക്ക് സെക്രട്ടറി, വണ്ടിപ്പെരിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, അമരാവതി സഹകരണബാങ്ക് വൈസ് പ്രസിഡൻറ്, പീരുമേട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ആശ, അനിത. മരുമക്കൾ: സുരേഷ്, അനീഷ്.